കാല്‍ഗറി: നഗര മധ്യത്തില്‍ കുത്തേറ്റ് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. സൗത്ത് ഈസ്റ്റ് സെവൻ അവന്യൂവിന് സൗത്ത് ഭാഗത്തുള്ള സൗത്ത് ഈസ്റ്റ് ഫോർ സ്ട്രീറ്റിലെ ടിം ഹോർട്ടൺസിലാണ് സംഭവം. കുളിമുറിയിൽ പുറകിൽ പരുക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പ്രദേശത്തെ സുരക്ഷാ കാമറകൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു. വെളുത്ത ലോഗോയും പിന്നിൽ എഴുത്തുകളുമുള്ള കറുത്ത ഹൂഡിയും ധരിച്ച ഒരാളാണ് പ്രതിയെന്നാണ് നിഗമനം. വെളുത്ത ഷൂസും ചാരനിറത്തിലുള്ള പാന്റും കറുത്ത തോൾ ബാഗും ധരിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണ്.