ഓട്ടവ : ഓട്ടവ നിവാസികൾക്ക് യൂറോപ്പിലേക്ക് ഇന്ന് മുതൽ നിർത്താതെ പറക്കാം. രാജ്യതലസ്ഥാനത്ത് നിന്നും ഇംഗ്ലണ്ടിലെ ലണ്ടനിലേക്ക് പറന്നുയരാൻ ഒരുങ്ങുകയാണ് എയർ കാനഡ. ഓട്ടവ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്ക് എയർ കാനഡ അതിൻ്റെ നോൺ-സ്റ്റോപ്പ് സർവീസ് ഇന്ന് ആരംഭിക്കും.

ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ നിന്ന് ഓട്ടവയിലേക്കുള്ള ആദ്യ എയർ കാനഡ വിമാനം വൈകുന്നേരം 4:45 ന് തലസ്ഥാനത്ത് എത്തും. തുടർന്ന് വൈകിട്ട് ഒട്ടാവയിൽ നിന്ന് 6:55-ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പുറപ്പെടും. എയർ കാനഡയുടെ ഡ്രീംലൈനർ വിമാനങ്ങൾ ആഴ്‌ചയിൽ നാല് ദിവസമായിരിക്കും സർവീസ് നടത്തുക. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ ഓട്ടവയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടും. ലണ്ടനിൽ നിന്ന് ഓട്ടവയിലേക്കുള്ള വിമാനങ്ങൾ തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.