Tuesday, October 14, 2025

വിവാദ പരാമർശം: സ്ഥാനാർത്ഥികളെ പിൻവലിച്ച് കൺസർവേറ്റീവ് പാർട്ടി

Conservatives drop second election candidate in one day

ഓട്ടവ : മുൻകാല വിവാദ പരാമർശങ്ങൾ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. ഒറ്റ ദിവസം രണ്ടു സ്ഥാനാർത്ഥികളെ പിൻവലിക്കേണ്ട അവസ്ഥയിലാണ് കൺസർവേറ്റീവ് പാർട്ടി. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വധിക്കണമെന്ന് പരിഹസിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ചതിന് പിന്നാലെ മൺട്രിയോൾ ലോറിയർ-സെയിൻ്റ്-മാരി റൈഡിങിലെ കൺസർവേറ്റീവ് സ്ഥാനാർത്ഥിയെ കൂടി പിൻവലിക്കേണ്ട ഗതികേടിലായി പാർട്ടി.

2019 മുതൽ ലിബറൽ കാബിനറ്റ് മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് വിജയിക്കുന്ന ഈ റൈഡിങ്ങിൽ കൺസർവേറ്റീവുകൾക്ക് വേണ്ടി മത്സരിക്കുന്ന സ്റ്റെഫാൻ മാർക്വിസ് – താൻ പാർട്ടിയുടെ സ്ഥാനാർത്ഥിയല്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളെ തുടർന്ന് പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് മാർക്വിസിൻ്റെ പിൻവാങ്ങൽ. സ്റ്റെഫാൻ മാർക്വിസ് ഇനി കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ സ്ഥാനാർത്ഥിയായിരിക്കില്ലെന്ന് പാർട്ടി വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

വധശിക്ഷയെ പരസ്യമായി പിന്തുണച്ച ഒൻ്റാരിയോ വിൻസർ-ടെകംസെ-ലേക്‌ഷോർ റൈഡിങ്ങിൽ നിന്നും മത്സരിക്കാൻ ഒരുങ്ങിയ മാർക്ക് മക്കെൻസിയെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതായി കൺസർവേറ്റീവ് പാർട്ടി വക്താവ് അറിയിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് ഫ്രീഡം കോൺവോയ് പ്രതിഷേധത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കോമഡി പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോളാണ് മാർക്ക് മക്കെൻസി വധശിക്ഷയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയത്. 2022 ഫെബ്രുവരി 18-ലെ എപ്പിസോഡിനിടെ, വധശിക്ഷയെ താൻ അനുകൂലിക്കുന്നതായും ഇലക്ട്രിക് ചെയർ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും മക്കെൻസി പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!