ധാക്ക: ബംഗ്ലാദേശിൽ 70 അഭിഭാഷകരെ കോടതി ജയിലിലടച്ചു. കഴിഞ്ഞവർഷത്തെ ജനകീയ പ്രക്ഷോഭത്തിനിടെ അവാമി ലീഗ് പാർട്ടിയെ പിന്തുണച്ച അഭിഭാഷകരെയാണ് ജയിലിൽ അടച്ചത്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അട്ടിമറിച്ച ബഹുജന പ്രക്ഷോഭത്തിനിടെ സഹഅഭിഭാഷകരെ ആക്രമിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. ജാമ്യാപേക്ഷയുമായി പ്രതിക്കൂട്ടിലെത്തിയ അഭിഭാഷകരെ ജയിലിലേക്ക് അയയ്ക്കാൻ ധാക്കയിലെ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി മുഹമ്മദ് സാക്കിർ ഹൊസൈൻ ഉത്തരവിട്ടു.