ഓട്ടവ: യുഎസിൽ ട്രംപിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ കാനഡയുടെ പരമാധികാരത്തിനു നേരെയുള്ള ട്രംപിന്റെ ഭീഷണികൾക്കെതിരെ ഞായറാഴ്ച രാജ്യത്തുടനീളം പ്രതിഷേധക്കാർ റാലി സംഘടിപ്പിച്ചു.

മൺട്രിയോളിൽ , മൗണ്ട് റോയൽ പാർക്കിൽ നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു. “ഹാൻഡ്സ് ഓഫ്,” കാനഡ മികച്ചതാണ് തുടങ്ങിയ വാചകങ്ങൾ എഴുതിയ ബാനറുകൾ റാലിയിൽ അവർ ഉയർത്തികാണിച്ചു. കലാകാരന്മാർ, രാഷ്ട്രീയക്കാർ, ഡോക്ടർസ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ മുൻ മേധാവി എന്നിവർ ട്രംപ് ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സമഗ്രതയ്ക്കും കനേഡിയൻ സ്വാതന്ത്ര്യത്തിനും ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. രണ്ട് ദിവസത്തെ അറ്റ്ലാന്റിക് കാനഡ പര്യടനം പൂർത്തിയാക്കിയ എൻഡിപി ലീഡർ ജഗ്മീത് സിങ് റാലിയിൽ പങ്കെടുത്തു.
അതേസമയം നോവസ്കോഷയിലെ ഹാലിഫാക്സ്, മറ്റു മാരിടൈംസ് പ്രവിശ്യകൾ, മാനിറ്റോബ തുടങ്ങി രാജ്യത്തുടനീളം സംഘടിപ്പിച്ച നിരവധി റാലികളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.