ദുബായ്: ഇറാൻ –യുഎസ് ആണവചർച്ചയുടെ ആദ്യഘട്ടം മസ്കത്തിൽ പൂർത്തിയായി. ഒമാന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ച. വളരെ സൗഹൃദാന്തരീക്ഷത്തിലും പരസ്പര വിശ്വാസത്തിലൂന്നിയുള്ളതുമായ ചർച്ചയാണു നടന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. തുടരാലോചനകൾ അടുത്തയാഴ്ച നടക്കും.

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ സംഘവും രണ്ടിടത്തായി ഇരുന്നായിരുന്നു ചർച്ചകൾ.