കിച്ചനർ : കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കൊണസ്റ്റോഗ കോളേജ്. 180 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഒരു മാസത്തിനുള്ളിൽ പോസ്റ്റ്-സെക്കൻഡറി സ്ഥാപനത്തിലെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. പിരിച്ചുവിടൽ നോട്ടീസുകൾ ചൊവ്വാഴ്ച യൂണിയൻ അംഗങ്ങൾക്ക് ലഭിച്ചുവെന്ന് കോളേജിലെ ഫുൾ ടൈം സപ്പോർട്ട് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഒപിഎസ്ഇയു ലോക്കൽ 238-ന്‍റെ പ്രതിനിധികൾ പറയുന്നു. മാർച്ചിൽ, നിരവധി അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെ കോളേജ് പിരിച്ചുവിട്ടിരുന്നു.
എൻറോൾമെൻ്റ് പരിധിയും രാജ്യാന്തര വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച മറ്റ് മാറ്റങ്ങളും ഉൾപ്പെടെ, ഒൻ്റാരിയോയിലെ പോസ്റ്റ്-സെക്കൻഡറി മേഖല നേരിടുന്ന വെല്ലുവിളികളുടെ ഫലമായാണ് നടപടിയെന്ന് കോളേജ് നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം ഗണ്യമായി കുറഞ്ഞതും അധികാരികൾ ചൂണ്ടിക്കാട്ടി.

അതേസമയം, മാർച്ച് 31-ന് പുറത്തിറങ്ങിയ സൺഷൈൻ ലിസ്റ്റ് അനുസരിച്ച്, കോളേജ് പ്രസിഡൻ്റ് ജോൺ ടിബിറ്റ്സിന് കഴിഞ്ഞ വർഷം 28.5% ശമ്പള വർധനയുണ്ടായി. 2024-ൽ 6,36 ലക്ഷം ഡോളറിലധികമായിരുന്നു അദ്ദേഹത്തിന്‍റെ വരുമാനമെന്നും ലിസ്റ്റ് കാണിക്കുന്നു.