വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിൽ മലയാളി യുവാവ് അന്തരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിഷ്ണു കൃഷ്ണൻകുട്ടി ഗീതയാണ് മരിച്ചത്. ബ്രിട്ടിഷ് കൊളംബിയയിലെ പോർട്ട് കോക്വിറ്റ്‌ലാമിലെ 1343 ലാർക്‌സ്പൂർ ഡ്രൈവിലെ താമസക്കാരനായ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയ (കെസിഎബിസി) അനുശോചനം രേഖപ്പെടുത്തി. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം നാട്ടിലാണ്. അന്വേഷണം പുരോഗമിക്കുന്നു.