Sunday, September 7, 2025

“പാക്കിസ്ഥാനെ ഇല്ലാതാക്കണം, ഭീകരസംഘടനകളുടെ ആസ്ഥനമാണത”;ഇന്ത്യയെ പിന്തുണച്ച് യുഎസ് മുന്‍ ഉദ്യോഗസ്ഥന്‍

``Pakistan must be eliminated, it is the home of terrorist organizations''; Former US official supports India

ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയുടെ സൈനിക നടപടിയെ പിന്തുണച്ച് യുഎസ് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റുബിന്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ എന്നും കൂട്ടുനില്‍ക്കുന്നതെന്നും അമേരിക്ക ഇന്ത്യയോടൊപ്പം നിസംശയം നിലകൊള്ളണമെന്നും മൈക്കല്‍ പറഞ്ഞു.

ലഷ്‌കര്‍-ഇ-ത്വയ്ബ ഉള്‍പ്പെടെയുള്ള നിരവധി ഭീകരസംഘടനകളുടെ ആസ്ഥാനമാണ് പാക്കിസ്ഥാന്‍. സ്വന്തം രാജ്യത്തെയും പൗരന്മാരെയും രക്ഷിക്കുക എന്നത് ജനാധിപത്യ രാജ്യം ഭരിക്കുന്ന ഏതൊരു നേതാവിന്റെയും പ്രഥമ ഉത്തരവാദിത്തം. എന്നാല്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറാകുന്നില്ല. ഇപ്പോള്‍ പാക്കിസ്ഥാനില്‍ മാത്രമല്ല, ബംഗ്ലാദേശിലും സമാന സംഭവങ്ങള്‍ അരങ്ങേറുന്നു. പാക്കിസ്ഥാന്റെ കഴുത്ത് മുറിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും മൈക്കല്‍ പറഞ്ഞു.

‘പരാജിത രാഷ്ട്രം’ ആണ് പാക്കിസ്ഥാന്‍. അഴിമതി, സമ്പദ് വ്യവസ്ഥ, സമൂഹം, നേതൃത്വം എന്നീ മേഖലകളുടെ പുരോഗതിയില്‍ പാക്കിസ്ഥാന് പൂര്‍ണ പരാജയമാണ്. സര്‍ക്കാരിന്റെ പരാജയങ്ങള്‍ കാരണം അവര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയാണ് തോക്ക് ചൂണ്ടുന്നത്. പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ തന്ത്രമാണിത്. എന്നാല്‍ ഇന്ത്യ പുരോഗതി കൈവരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!