Sunday, August 17, 2025

ടിഎംഎസ് കേരളോത്സവം 2025: രജിസ്ട്രേഷൻ അവസാനതീയതി നാളെ

ടൊറൻ്റോ : യുവജനങ്ങളുടെ കലാ സർഗശേഷികൾക്ക്‌ വേദിയൊരുക്കുന്ന ടൊറൻ്റോ മലയാളീ സമാജം കേരളോത്സവം 2025 അരങ്ങിലേക്ക്. മെയ് 31 ശനിയാഴ്ച എറ്റോബിക്കോ മൈക്കൽ പവർ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ നടക്കുന്ന കേരളോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നാളെ (മെയ് 25) അവസാനിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

സബ് ജൂനിയർ (പ്രീ സ്കൂൾ മുതൽ എസ്കെ വരെ), ജൂനിയർ (ഗ്രേഡ് 1 മുതൽ 4 വരെ), സീനിയർ (ഗ്രേഡ് 5 മുതൽ 8 വരെ), സൂപ്പർ സീനിയർ (ഗ്രേഡ് 9 മുതൽ 12 വരെ), യൂത്ത് (യൂണിവേഴ്സിറ്റി/കോളേജ് മുതൽ 25 വയസ്സ് വരെ), മുതിർന്നവർ (26 വയസ്സും അതിൽ കൂടുതലും) എന്നീ വിഭാഗങ്ങളിലായി വിവിധ കലാമത്സരങ്ങൾ നടക്കും. ക്ലാസിക്കൽ മ്യൂസിക്ക്, ഇന്ത്യൻ ദേശസ്നേഹ ഗാനം/ ഇന്ത്യൻ രാഷ്ട്രഗാനം, കനേഡിയൻ ദേശീയഗാനം, മിമിക്രി, പ്രസംഗം – മലയാളം, പ്രസംഗം – ഇംഗ്ലീഷ്, ഉപന്യാസ രചന – മലയാളം, ഉപന്യാസ രചന – ഇംഗ്ലീഷ്, കവിതാ രചന – മലയാളം, കവിതാ രചന – ഇംഗ്ലീഷ്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് (മലയാളം), സിനിമാറ്റിക് ഡാൻസ് (മറ്റ് ഭാഷകൾ), ഫാൻസി ഡ്രസ്, ഒപ്പന, പെൻസിൽ ഡ്രോയിങ്, പെയിൻ്റിങ് – വാട്ടർ കളർ തുടങ്ങി 35 ഇനങ്ങളിലാണ് മത്സരങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് : ജോർജ് എം ജോർജ് : 416-738-7765, സെബി ജോസഫ് : 647-854-0405, സഞ്ജീവ് എബ്രഹാം ചാക്കോ : 647-261-0458, സിജു : 647-784-5375, റോയ് ജോർജ് : 647-966-0332, ഷിബു ജോൺ : 416-895-1340, വിനീഷ് : 437-772-6123.

രജിസ്ട്രേഷൻ ലിങ്ക് : https://forms.cloud.microsoft/pages/responsepage.aspx?id=DQSIkWdsW0yxEjajBLZtrQAAAAAAAAAAAAIBAAFwFMdUQVBLVjBXUzdOWkNaT0o4NzlRUjU5VlUyUC4u&origin=lprLink&route=shorturl

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!