ടൊറൻ്റോ : ആസൂത്രിതമല്ലാത്ത ഗർഭധാരണത്തിന് സാധ്യതയെ തുടർന്ന് ടെവ കാനഡ ലിമിറ്റഡിന്‍റെ ഗർഭനിരോധന ഗുളികൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ. പാക്കേജുകളിൽ അധികമായി പ്ലാസിബോ ഗുളികകൾ അടങ്ങിയിരിക്കുന്നതിനാലാണ് രണ്ട് ലോട്ട് സീസണൽ ഗർഭനിരോധന ഗുളികകൾ തിരിച്ചുവിളിച്ചതെന്ന് ഏജൻസി അറിയിച്ചു.

പിങ്ക് നിറത്തിലുള്ള 28 ഗുളികകളുള്ള രണ്ട് കാർഡുകളും, 35 ആകെ ഗുളികകളുള്ള രണ്ടു കാർഡുകളും 28 ഗുളികകളും, വെളുത്ത നിറത്തിലുള്ള ഏഴ് പ്ലാസിബോകളും അടങ്ങിയ പാക്കേജുകളിൽ 91 ദിവസത്തേക്കുള്ളതാണ് ഗർഭനിരോധന ഗുളികൾ. 2026 ജനുവരി 31, 2026 സെപ്റ്റംബർ 30 എന്നീ തീയതികളിൽ കാലഹരണപ്പെടുന്ന പാക്കേജുകളിൽ രണ്ടാമത്തെ കാർഡിലും പ്ലാസിബോ ഗുളികകൾ അടങ്ങിയിട്ടുണ്ടെന്ന് ഹെൽത്ത് കാനഡ പറയുന്നു. ഇവ ഉപയോഗിക്കാതെ ഫാർമസിയിലേക്ക് തിരികെ നൽകണമെന്ന് ഏജൻസി നിർദ്ദേശിച്ചു. അധിക പ്ലാസിബോ ഗുളികകൾ കഴിക്കുകയോ ക്രമരഹിതമായി കഴിക്കുകയോ ചെയ്യുന്നത് ആസൂത്രിതമല്ലാത്ത ഗർഭധാരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഹെൽത്ത് കാനഡ പറയുന്നു.
