ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 125 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിന് 784 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു.

പുതിയ ഇമിഗ്രേഷൻ മന്ത്രി ലെന ഡയബ് ചുമതലയേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ജൂൺ 2-ന് പിഎൻപി നറുക്കെടുപ്പും ജൂൺ 4-ന് ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ് കാറ്റഗറി നറുക്കെടുപ്പും നടന്നിരുന്നു. ഇതുവരെ, 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 35,342 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഈ വർഷം, എക്സ്പ്രസ് എൻട്രി സിസ്റ്റം പ്രാഥമികമായി പിഎൻപി ഉദ്യോഗാർത്ഥികളെ കേന്ദ്രീകരിച്ചുള്ള നറുക്കെടുപ്പുകൾക്കാണ് പരിഗണന നൽകുന്നത്. ബാക്കിയുള്ള എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ CEC അപേക്ഷകർ, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾ, എക്സ്പ്രസ് എൻട്രിയുടെ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കുമായി നടത്തി.