ഓട്ടവ: ആഭ്യന്തര വിമാനക്കമ്പനികൾക്ക് വിദേശ ഉടമസ്ഥാവകാശം പരിമിതപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കാനഡ പിൻവലിക്കണമെന്ന് കോമ്പറ്റീഷൻ ബ്യൂറോ. വിദേശ കമ്പനികൾക്കോ വ്യക്തികൾക്കോ കനേഡിയൻ എയർലൈനുകൾ സ്വന്തമാക്കാനും നിയന്ത്രിക്കാനും എളുപ്പമാക്കണമെന്ന് കോമ്പറ്റീഷൻ ബ്യൂറോയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

കാനഡയിലെ എയർലൈൻ വ്യവസായത്തിലെ മത്സരം വർധിപ്പിക്കുന്നതിനായി രാജ്യാന്തര നിക്ഷേപവും വൈദഗ്ധ്യവും ആവശ്യമാണെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കനേഡിയൻ എയർലൈനുകളുടെ വിദേശ ഉടമസ്ഥാവകാശത്തിനുള്ള നിലവിലെ പരിധി ഉയർത്തേണ്ട ആവശ്യകതെയെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.