Tuesday, October 14, 2025

സമാധാനത്തിനുള്ള നോബൽ സമ്മാനം: ഡോണൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് പാക്കിസ്ഥാൻ

വാഷിംഗ്ടൺ : 2026-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്ത് പാക്കിസ്ഥാൻ. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം തടയുന്നതിൽ നിർണ്ണായക നയതന്ത്ര ഇടപെടലും നേതൃത്വവും നൽകി ഡോണൾഡ് ട്രംപ് നിർണായക പങ്ക് വഹിച്ചതായി പാക്കിസ്ഥാൻ പറയുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിലേക്ക് നയിച്ച ഡോണൾഡ് ട്രംപിന്‍റെ നിർണായക ഇടപെടൽ നടത്തിയതായി പാക്കിസ്ഥാൻ സർക്കാറിന്‍റെ സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ പറയുന്നു. നിർണായക നിമിഷത്തിൽ ഇരുരാജ്യങ്ങളെയും സംഘർഷത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രസിഡൻ്റ് ട്രംപ് മികച്ച തന്ത്രപരമായ ദീർഘവീക്ഷണവും രാഷ്ട്രതന്ത്രജ്ഞതയും പ്രകടിപ്പിച്ചതായും പോസ്റ്റിൽ പറയുന്നു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അതിവേഗം വർധിച്ചപ്പോൾ സ്ഥിതിഗതികൾ വഷളാകാതിരിക്കാനും ശാന്തത പുനഃസ്ഥാപിക്കാനും സഹായിച്ചത് ട്രംപിന്‍റെ “ബാക്ക്-ചാനൽ നയതന്ത്രം” ആണെന്നും പാക്കിസ്ഥാൻ സർക്കാർ അവകാശപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!