വൻകൂവർ: പ്രവിശ്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന യുഎസ് ഡോക്ടർമാർക്കും നഴ്സുമാർക്കും ഫാസ്റ്റ് ട്രാക്ക് ലൈസൻസിങ് ഉടൻ അനുവദിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ ആരോഗ്യ മന്ത്രാലയം.

ബ്രിട്ടിഷ് കൊളംബിയ നിശ്ചയിച്ചിരിക്കുന്ന ചില യോഗ്യതാമാനദണ്ഡങ്ങളുള്ള യുഎസ് ഡോക്ടർമാർക്ക് പൂർണ്ണ ലൈസൻസ് അനുവദിക്കും. ഇതിനായി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ബിസി മെയ് 30-ന് പാസാക്കിയ ബൈലോ ജൂലൈ 7 മുതൽ പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസ്, അമേരിക്കൻ ബോർഡ് ഓഫ് ഫാമിലി മെഡിസിൻ, അല്ലെങ്കിൽ അമേരിക്കൻ ഓസ്റ്റിയോപതിക് ബോർഡ് ഓഫ് ഫാമിലി ഫിസിഷ്യൻസ് എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കേഷൻ ഉള്ള ഡോക്ടർമാർക്കാണ് യോഗ്യത. യുഎസിൽ നിന്നുള്ള ഡോക്ടർമാർ ബ്രിട്ടിഷ് കൊളംബിയയിലേക്ക് എത്തി പ്രാക്ടീസ് ചെയ്യുന്നതോടുകൂടി പ്രവിശ്യയിലെ ആരോഗ്യ സംരക്ഷണ സൗകര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.