Wednesday, April 15, 2026

ടൊറന്റോയിൽ കടുത്ത ചൂടിന് സാധ്യത; ഉഷ്ണതരംഗ മുന്നറിയിപ്പുമായി അധികൃതർ

ടൊറന്റോ : നഗരം കടുത്ത ഉഷ്ണതരംഗത്തിലേക്ക് നീങ്ങുകയാണെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. തീവ്രമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമാണ് അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്നും, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയായിരിക്കും ഇതെന്നും കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചു.

ഞായറാഴ്ച മുതൽ താപനില 31 ഡിഗ്രി സെൽഷ്യസിനും 36 ഡിഗ്രി സെൽഷ്യസിനും ഇടയിലെത്താൻ സാധ്യതയുണ്ട്. രാത്രിയിലും ചൂട് 21 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരും. തിങ്കളാഴ്ചയോടെ ചൂട് കൂടുതൽ ശക്തമാകുമെന്നും, ചൊവ്വാഴ്ച രാത്രിയോടെ തണുത്ത കാറ്റ് പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ വിദഗ്ധർ പ്രവചിക്കുന്നു.

അതേസമയം, കനത്ത ചൂടിനെ നേരിടാൻ നഗരത്തിൽ അഞ്ഞൂറിലധികം കൂളിങ് സെന്ററുകൾ തുറക്കുമെന്ന് മേയർ ഒലിവിയ ചൗ അറിയിച്ചു. ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സീനിയർ ഹോമുകൾ എന്നിവ ഇതിൽപ്പെടും. റെഡ് ക്രോസുമായി ചേർന്ന് ദുർബലരായവർക്കും പ്രായമായവർക്കും വീടുകളിൽ സഹായവും പരിശോധനകളും നൽകും.

വാഹനങ്ങളെയും ചൂട് ബാധിക്കുമെന്നും അതിനാൽ ഡ്രൈവർമാർ മുൻകരുതലെടുക്കണമെന്നും കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഓർമ്മിപ്പിച്ചു. ഡ്രൈവർമാർ യാത്രയിൽ കൂടുതൽ വെള്ളം കരുതണം. കാറിന്റെ ബാറ്ററിയും കൂളിങ് സിസ്റ്റവും കൃത്യമായി പരിപാലിക്കുക. എസി ഇടുന്നതിന് മുമ്പ് കാറിന്റെ ഉൾവശം തണുപ്പിക്കുക. ഇലക്ട്രിക് വാഹന ഉടമകൾ യാത്രയ്ക്ക് മുമ്പ് വാഹനം ‘പ്രീ-കണ്ടീഷൻ’ ചെയ്യാൻ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

. ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.
. നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കി, കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
. അമിതമായ പുറം ജോലികൾ തണുപ്പുള്ള സമയങ്ങളിലേക്ക് മാറ്റിവയ്ക്കുക.
. ആളുകളെയോ വളർത്തുമൃഗങ്ങളെയോ കാറിൽ തനിച്ചാക്കരുത്.
. വീടുകളിൽ ചൂട് കൂടുതലാണെങ്കിൽ ജനലുകൾ തുറന്നിടുകയോ എയർ കണ്ടീഷനിങ് ഉപയോഗിക്കുകയോ ചെയ്യുക. അല്ലെങ്കിൽ കൂളിങ് സെന്ററുകളെയോ പൊതുസ്ഥലങ്ങളെയോ ആശ്രയിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!