കാല്‍ഗറി: നോർത്ത് വെസ്റ്റ് കാൽഗറിയിലെ സ്റ്റോണി ട്രെയിലിൽ പിക്കപ്പ് ട്രക്കും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ നോർത്ത് വെസ്റ്റ് സ്റ്റോണി ട്രെയിൽ ആൻഡ് സാർസി ട്രെയിലിന്റെ ഈസ്റ്റ് ബൗണ്ട് റോഡിലാണ് അപകടം നടന്നത്.

ട്രാഫിക്ക് സിഗ്നലിന് അടുത്തെത്തിയ പിക്കപ്പ് ട്രക്ക് ഇടതുവശത്തെക്ക് തിരിഞ്ഞപ്പോൾ സ്റ്റോണി ട്രെയിലിന്റെ ഇടതുവശത്തെ ലെയ്നിലൂടെ എത്തിയ മോട്ടർസൈക്കിളിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മോട്ടോർ സൈക്കിളിൽ നിന്ന് യുവാവ് തെറിച്ചു വീണതായി പൊലീസ് പറഞ്ഞു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന്റെ ഡാഷ്ക്യാം ദൃശ്യങ്ങൾ കൈവശം ഉള്ളവർ 403-266-1234 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.