ഓട്ടവ: കനേഡിയൻ സായുധ സേനാംഗങ്ങളുടെ വേതനം വർധിപ്പിക്കുന്നത് പരിഗണിക്കുന്നതായി പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻ്റിയുടെ ഓഫീസ് അറിയിച്ചു. ഈ ശമ്പള വർധന മൊത്തത്തിലുള്ള സൈനിക ശമ്പള ബജറ്റിന്റെ ഏകദേശം 20 ശതമാനമാണെന്ന് മക്ഗിൻ്റിയുടെ വക്താവ് ലോറൻ്റ് ഡി കാസനോവ് പറഞ്ഞു.

പ്രഖ്യാപനം വ്യക്തമല്ലെന്നും 20% വേതന വർധന എന്താണ് അർത്ഥമാക്കുന്നത്? അത് ആനുകൂല്യങ്ങളിലായിരിക്കുമോ? അത് എങ്ങനെ വിതരണം ചെയ്യും? റാങ്ക് അടിസ്ഥാനമാക്കിയുള്ളതാണോ അതോ സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ളതാണോ? എന്നിങ്ങനെ വിശദാംശങ്ങൾ അവ്യക്തമാണെന്ന് ദേശീയ പ്രതിരോധ വകുപ്പ് മുൻ ഓംബുഡ്സ്മാൻ ഗാരി വാൾബോൺ പറയുന്നു. അതേസമയം മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും സായുധ സേനാംഗങ്ങൾക്ക് ശമ്പള വർധന ലഭിച്ചില്ലെങ്കിൽ, അത് മറ്റൊരു വാഗ്ദാന ലംഘനമായി മാറുമെന്നും സൈനിക ഉദ്യോഗസ്ഥരെ വീണ്ടും നിരാശരാക്കുമെന്നും ഗാരി വാൾബോൺ പറഞ്ഞു.