മൺട്രിയോൾ : കഴിഞ്ഞയാഴ്ച കെബെക്ക് നോർത്ത് ഷോറിൽ തകർന്നുവീണ മെഡിക്കൽ ട്രാൻസ്പോർട്ട് ഹെലികോപ്റ്ററിലെ ജീവനക്കാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൺട്രിയോളിൽ നിന്നും 1,000 കിലോമീറ്റർ അകലെ നോർത്ത് ഷോർ കമ്മ്യൂണിറ്റിയായ നതാഷ്ക്വാന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് എയർമെഡിക് ഹെലികോപ്റ്റർ തകർന്നു വീണത്.

നാല് ജീവനക്കാരും ഒരു യാത്രക്കാരനുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ അന്ന് തന്നെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ മറ്റ് മൂന്ന് പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പ്രവിശ്യാ പൊലീസും കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം ആരംഭിച്ചു.