Sunday, September 7, 2025

`കാനഡയിലെ യാഥാര്‍ത്ഥ്യം ഇതാണ്, ഇന്ത്യ തന്നെയാണ് നല്ലത്’; വൈറല്‍ വീഡിയോയുമായി യുവതി

Indian women shares the harsh reality of seeking a job in Canada

ഓട്ടവ: കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കാനഡയിലെ ജീവിതം പലരും സ്വപ്നം കാണുന്നതുപോലെ അത്ര എളുപ്പമല്ലെന്നും, കഷ്ടപ്പാടുകള്‍ക്ക് തയ്യാറല്ലെങ്കില്‍ ഇന്ത്യയില്‍ തുടരുന്നതാണ് നല്ലതെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

കാനഡയില്‍ നിന്നുള്ളൊരു ഇന്ത്യന്‍ യുവതിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. @kanutalescanada എന്ന യൂസര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന കാപ്ഷനില്‍ പറയുന്നത്, ‘ഈ വീഡിയോ കാനഡയില്‍ ഇഷ്ടം പോലെ ജോലിയും പണവും ഉണ്ട് എന്ന് കരുതുന്ന തന്റെ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടിയാണ് പോസ്റ്റ് ചെയ്യുന്നത്’ എന്നാണ്.

അവിടെ നടക്കുന്ന ഒരു തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തിയ ആളുകളുടെ നീണ്ട ക്യൂവാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇന്റേണ്‍ഷിപ്പ് ലെവലിലുള്ള ഒരു ജോലിയാണ് ഇത് എന്നും യുവതി പറയുന്നു. അത് മാത്രമല്ല, ആകെ അഞ്ചോ ആറോ പേരെ മാത്രമാണ് അവര്‍ ജോലിക്ക് എടുക്കുന്നതെന്നും പങ്കെടുക്കാന്‍ എത്തിയവര്‍ അനവധി പേരാണ്. ‘ഇതാണ് കാനഡയിലെ യാഥാര്‍ത്ഥ്യം. ഇതിന് നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് ഇങ്ങോട്ട് വരാം. അല്ലെങ്കില്‍ ഇന്ത്യ തന്നെയാണ് നല്ലത്’ എന്നും യുവതി പറയുന്നു.

‘വിദേശ ജീവിതം എല്ലായ്പ്പോഴും ഒരു സ്വപ്നം മാത്രമല്ല, ചിലപ്പോള്‍ അത് വെറും… നീണ്ട ക്യൂ ആയിരിക്കും’ എന്നും യുവതി പറയുന്നു. നിരവധി ഇന്ത്യക്കാര്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഈ സാഹചര്യത്തില്‍, ഈ വീഡിയോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതേസമയം നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ‘പലരും അവിടെ നിന്നുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാവാറില്ല. അത് പങ്കുവച്ചതിന് നന്ദി’ എന്ന് പലരും അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!