റെജൈന : സസ്കാച്വാൻ തലസ്ഥാനമായ റെജൈനയിൽ നിന്നും നോവസ്കോഷ ഹാലിഫാക്സിലേക്ക് പുതിയ സർവീസ് ആരംഭിച്ച് കാനഡയിലെ പ്രമുഖ എയർലൈൻ ആയ വെസ്റ്റ്‌ജെറ്റ്. റെജൈന രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഹാലിഫാക്സിലേക്കുള്ള വെസ്റ്റ്‌ജെറ്റ് 642 നോൺ-സ്റ്റോപ്പ് വിമാനം ഞായറാഴ്ച രാവിലെ 10:15 ന് പറന്നുയർന്നു.

ഇനി മുതൽ എല്ലാ എല്ലാ ഞായറാഴ്ചയും രാവിലെ 10:15 ന് റെജൈന-ഹാലിഫാക്സ് വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് വെസ്റ്റ്‌ജെറ്റ് വക്താവ് അറിയിച്ചു. നാല് മണിക്കൂറാണ് ഫ്ലൈറ്റ് സമയം. അതേസമയം ഹാലിഫാക്സിൽ നിന്നും തിരിച്ച് റെജൈനയിലേക്ക് എല്ലാ ഞായറാഴ്ചയും വൈകുന്നേരം 6:30 ന് YHZ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. അഞ്ച് മണിക്കൂറിൽ വിമാനം റെജൈനയിൽ പറന്നെത്തും.