മിസ്സിസാഗ : വ്യാഴാഴ്ച വൈകുന്നേരം നഗരത്തിലുണ്ടായ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീയ്ക്കും നാല് കുട്ടികൾക്കും പരുക്കേറ്റു. വൈകുന്നേരം നാല് മണിയോടെ ഒൻപതാം ലൈനിലെ എറിൻ സെന്‍റർ ബൊളിവാർഡിലാണ് ചുവന്ന ഹോണ്ട സിവിക്കും കറുത്ത റേഞ്ച് റോവറും കൂട്ടിയിടിച്ചതെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു.

അപകടത്തിൽ പരുക്കേറ്റ മൂന്ന് കുട്ടികളെയും ഒരു സ്ത്രീയെയും ഗുരുതരാവസ്ഥയിൽ ട്രോമ സെന്‍ററിലേക്ക് മാറ്റിയതായി പീൽ പാരാമെഡിക്കുകൾ അറിയിച്ചു. നാലാമത്തെ കുട്ടിയെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോണ്ട സിവിക് ഡ്രൈവറായിരുന്ന സ്ത്രീ രണ്ട് കുട്ടികളുടെ അമ്മയാണെന്നും മറ്റ് രണ്ട് പേർ അവരുടെ സുഹൃത്തുക്കളാണെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ പ്രായം 9 നും 12 നും ഇടയിലാണ്.

അമിതവേഗത്തിലെത്തിയ റേഞ്ച് റോവറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടശേഷം റേഞ്ച് റോവറിൽ നിന്നും രണ്ടു യുവാക്കൾ രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാൾ പൂർണ്ണമായും കറുത്ത വസ്ത്രം ധരിച്ചിരുന്നുവെന്നും മറ്റൊരാൾ അവസാനമായി വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.