കെബെക്ക് സിറ്റി : കെബെക്ക് സിറ്റിയിൽ അക്രമം നടത്താൻ പദ്ധതിയിട്ട തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കനേഡിയൻ സായുധ സേനയിലെ സജീവ അംഗങ്ങൾ ഉൾപ്പെടെ നാല് കെബെക്ക് നിവാസികളെ ആർസിഎംപി അറസ്റ്റ് ചെയ്തു. കെബെക്ക് സിറ്റിയിൽ നിന്നുള്ള മാർക്ക്-ഔറേൽ ചാബോട്ട് (24), റാഫേൽ ലഗാസെ (25), ന്യൂവില്ലിൽ നിന്നുള്ള സൈമൺ ആഞ്ചേഴ്‌സ്-ഔഡെറ്റ് (24), പോണ്ട്-റൂഷിൽ നിന്നുള്ള മാത്യു ഫോർബ്‌സ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായകമായ നടപടികൾ സ്വീകരിച്ചതായി ആർസിഎംപി പറയുന്നു. ഇന്‍റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെൻ്റ് ടീം (ഇൻസെറ്റ്) നയിച്ച അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.

നിരോധിത ആയുധങ്ങൾ കൈവശം വയ്ക്കൽ, തോക്കുകളും വെടിക്കോപ്പുകളും കൈമാറ്റം ചെയ്യൽ, തോക്കുകൾ അശ്രദ്ധമായി സൂക്ഷിക്കൽ, സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.