മൺട്രിയോൾ: കനത്ത മഴയെ തുടർന്ന് ജാക്വസ്-കാർട്ടിയർ ബേസിനിൽ നടക്കാനിരുന്ന ബിഗ് സ്പ്ലാഷ് പരിപാടി റദ്ദാക്കി. കനത്ത മഴ മൂലം മലിനജലം കവിഞ്ഞൊഴുകിയതായി സംഘാടകരായ റിവേഴ്‌സ് ഫൗണ്ടേഷൻ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ അടുത്ത 72 മണിക്കൂർ ജാക്വസ്-കാർട്ടിയർ ബേസിനിൽ ആളുകൾ പ്രവേശിക്കരുതെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് നടക്കാനിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇരുനൂറ്റിയമ്പതിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. പൊതു നീന്തൽ കുളങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കളെ ബോധവൽക്കരിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.