ഗാസ : ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലും വെടിവെപ്പിലും നാല് കുട്ടികൾ ഉൾപ്പെടെ 52 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായിൽ വെള്ളിയാഴ്ച രാത്രി നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇവരിൽ കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി അധികൃതർ പറഞ്ഞു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേലി വ്യോമാക്രമണത്തിൽ പതിനഞ്ച് പേർ മരിച്ചതായി നാസർ ആശുപത്രി അറിയിച്ചു.

ഇസ്രയേൽ പിന്തുണയുള്ള അമേരിക്കൻ സംഘടന നടത്തുന്ന റാഫയ്ക്ക് സമീപമുള്ള ഭക്ഷ്യ വിതരണ കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പും വ്യോമാക്രമണവും നടന്നതെന്ന് ആശുപത്രി അധികൃതരും പരുക്കേറ്റവർ ഉൾപ്പെടെവരും പറയുന്നു. അതേസമയം തങ്ങളുടെ സ്ഥലങ്ങൾക്ക് സമീപം വെടിവെപ്പ് നടന്നിട്ടില്ലെന്ന് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു.