ദുബായ്: വാഹനാപകടങ്ങള്‍ കാണാന്‍ വാഹനത്തിന്റെ വേഗത കുറച്ച് ഗതാഗതക്കുരുക്കുണ്ടാക്കുന്നവരെ ശിക്ഷിക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. ഇത്തരക്കാര്‍ക്ക് കടുത്ത പിഴ ശിക്ഷ നല്‍കാനാണ് തീരുമാനം. വിവിധ എമിറേറ്റുകളിലെ പോലീസുമായി സഹകരിച്ചാണ് ഈ നടപടി നടപ്പാക്കുക.
കാഴ്ച കാണാന്‍ വാഹനത്തിന്റെ വേഗം കുറയ്ക്കുന്നവര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ. ഇതിനു പുറമെ, ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഏതുതരം നിയമലംഘനങ്ങള്‍ക്കും 500 ദിര്‍ഹം വേറെ പിഴ ലഭിക്കും.

ആംബുലന്‍സ്, പോലീസ്, സിവില്‍ ഡിഫന്‍സ്, മറ്റ് ഔദ്യോഗിക വാഹനങ്ങള്‍ എന്നിവയ്ക്ക് കടന്നുപോകാന്‍ മുന്‍ഗണന നല്‍കാതിരുന്നാല്‍ 3000 ദിര്‍ഹമാണ് പിഴ. അത്തരം വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സില്‍ 6 ബ്ലാക്ക് മാര്‍ക്ക് പതിക്കുകയും ചെയ്യും.