ഓട്ടവ : രാജ്യതലസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. കൂടാതെ ഓട്ടവ താഴ്വരയിൽ കൊടുങ്കാറ്റ് വീശുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. പെറ്റാവാവ, പെംബ്രോക്ക് പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കുന്നു. കൂടാതെ ശക്തമായ കാറ്റും വലിയ ആലിപ്പഴം വീഴ്ചയും കനത്ത മഴയും ഏജൻസി പ്രവചിക്കുന്നു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

രാജ്യതലസ്ഥാനത്ത് 50 മില്ലിമീറ്ററിൽ കൂടുതൽ ശക്തമായ മഴയും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. വൈദ്യുതി തടസ്സപ്പെടുകയും വസ്തുവകകൾക്കും മരങ്ങൾക്കും നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. കൂടാതെ കനത്ത മഴയിൽ ദൃശ്യപരത കുറയുന്നത് അപകടസാധ്യത വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.