ഓട്ടവ : വാഹന പ്രചാരണത്തിനായി ഗൂഗിളുമായി ചേർന്ന് വിഡിയോ ക്യാംപെയ്ൻ ആരംഭിച്ച് INNOCEAN കാനഡ. സ്പോർട്ട്സ് കാറുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് പുതുക്കിയ കിയ EV6 ഇലക്ട്രിക് വാഹനത്തിന്റെ വിഡിയോ എത്തുന്നത്. കാഴ്ചക്കാർ ഇഷ്ടപ്പെടുന്നതിനനുസരിച്ച് വിഡിയോയുടെ ശബ്ദവും അവതരണവും മാറുന്നതാണ് ഈ പരസ്യങ്ങളുടെ പ്രത്യേകത.

ഗൂഗിളിലെ സെർച്ച് ഡാറ്റ ഉപയോഗിച്ചാണ് ഇത്തരമൊരു വിഡിയോ ക്യാംപെയ്ൻ അവതരിപ്പിച്ചത്. ഗോൾഫ് ഇഷ്ടപ്പെടുന്നവർക്ക് ഗോൾഫ് കമൻ്ററി ശൈലിയിലും, സോക്കർ ആരാധകർക്ക് ബ്രിട്ടിഷ് പ്ലേ-ബൈ-പ്ലേ ശൈലിയിലും, റേസിങ് പ്രേമികൾക്ക് F1 ശൈലിയിലുള്ള ശബ്ദത്തിലും പരസ്യങ്ങൾ അനുഭവവേദ്യമാകും. For the Love of the Drive എന്ന ടാഗ്‌ലൈനുമായാണ് കിയ ആരാധക ശ്രദ്ധ ആകർഷിക്കുന്നത്. YouTube പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇത്തരം ക്യാംപെയ്നുകൾക്ക് ഏറെ സഹായകമായെന്ന് INNOCEAN കാനഡയും കിയ കാനഡയും വ്യക്തമാക്കി.