എഡ്മിന്‍റൻ : കാട്ടുതീ ഭീഷണിയെത്തുടർന്ന് നോർത്തേൺ ആൽബർട്ടയിലെ സ്ലേവ് ലേക്കിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഞായറാഴ്ച രാത്രിയോടെ സ്ലേവ് ലേക്കിന്റെ നോർത്ത്ഈസ്റ്റിൽ ഇടിമിന്നലേറ്റ് തീപിടുത്തമുണ്ടായതോടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഡെവൺഷയർ റോഡ് നോർത്ത്, എംഡി ഓഫ് ലെസ്സർ സ്ലേവ് റിവർ , ഹാംലെറ്റ് ഓഫ് മാർട്ടൻ ബീച്ച്, സമ്മർവുഡ്, ടൗൺഷിപ്പ് റോഡ് 740 ആൻഡ് ഗിൽവുഡ് ഗോൾഡ് കോഴ്സ് എന്നീ പ്രദേശങ്ങൾക്ക് മുന്നറിയിപ്പ് ബാധകമാണെന്ന് ആൽബർട്ട എമർജൻസി അലേർട്ട് (എഇഎ) അറിയിച്ചു.

മുന്നറിയിപ്പ് പുറപ്പെടുവിച്ചത് ഉടൻ ഒഴിഞ്ഞുപോകാനല്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തി ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചാൽ തയാറായിരിക്കാൻ വേണ്ടിയാണെന്നും സ്ലേവ് ലേക്ക് മേയർ ഫ്രാൻസെസ്ക വാർഡ് പറഞ്ഞു.