വൻകൂവർ: നഗരത്തിലെ കിറ്റ്‌സ് പൂളിന്റെ റിസർവേഷൻ സംവിധാനത്തെ വിമർശിച്ച് വൻകൂവർ മേയർ കെൻ സിം. റിസർവേഷൻ സംവിധാനത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്ന് മേയർ എബിസി പാർക്ക് ബോർഡ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

പ്രശസ്തമായ ഔട്ട്ഡോർ പൂളിലേക്ക് പ്രവേശിക്കാൻ ബുക്കിങ് നിർബന്ധമാക്കുന്ന ഈ സംവിധാനം, തങ്ങളുടെ പ്രവേശനം പരിമിതപെടുത്തുന്നതായി കിറ്റ്സിലാനോ നിവാസികൾ പറയുന്നു. അതേസമയം ബുക്കിങ് സംവിധാനം നിർത്തലാക്കുന്നതിനായുള്ള പ്രമേയം തിങ്കളാഴ്ചത്തെ യോഗത്തിൽ എബിസി കമ്മീഷണർ മേരി-ക്ലെയർ ഹോവാർഡ് അവതരിപ്പിക്കും.