ലണ്ടൻ ഒൻ്റാരിയോ : വർഷങ്ങളോളം നീണ്ടുനിന്ന പൊതു ചർച്ചകളും ഊഹാപോഹങ്ങൾക്കും നാളെ അവസാനമാകും. ഏഴ് വർഷങ്ങൾക്ക് ശേഷം ലോക ജൂനിയർ ഹോക്കി ടീമിലെ അഞ്ച് മുൻ അംഗങ്ങൾക്കെതിരായ ലൈംഗികാതിക്രമകേസിൽ ഒൻ്റാരിയോ സുപ്പീരിയർ കോടതി വ്യാഴാഴ്ച വിധി പറയും.

2018 ജൂണിൽ ആ വർഷത്തെ ലോക ജൂനിയർ ടീമിലെ അംഗങ്ങൾ ചാമ്പ്യൻഷിപ്പ് വിജയ ആഘോഷത്തിനായി ലണ്ടൻ ഒൻ്റാരിയോയിൽ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. തുടർന്ന് ആരോപണ വിധേയരായ ജൂനിയർ ഹോക്കി താരങ്ങളായ മൈക്കൽ മക്ലിയോഡ്, കാർട്ടർ ഹാർട്ട്, അലക്സ് ഫോർമെന്റൺ, ഡില്ലൺ ഡ്യൂബ്, കാലൻ ഫൂട്ട് എന്നിവർക്കെതിരെ ഹോക്കി കാനഡ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. എന്നാൽ ഹോക്കി താരങ്ങൾ കുറ്റം നിഷേധിച്ചിരുന്നു.