ഹാലിഫാക്സ്: കൃഷി, സമുദ്രോത്പന്ന മേഖലയിലെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 47 ലക്ഷം ഡോളർ ഫണ്ട് അനുവദിച്ച് നോവസ്കോഷ സർക്കാർ.ഫണ്ടിലൂടെ പിന്തുണയ്ക്കുന്ന പദ്ധതികൾ 2027 ജനുവരിയിൽ പൂർത്തിയാക്കണമെന്നും സർക്കാർ പറയുന്നു.

പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും വ്യപാരങ്ങളെ സഹായിക്കുന്നതിനുമായി പുതിയ ആശയങ്ങൾ കൊണ്ടുവരുന്ന ആളുകളെ പിന്തുണയ്ക്കുന്നതിനാണ് ഈ ഫണ്ടെന്ന് നോവസ്കോഷ കൃഷി മന്ത്രി ഗ്രെഗ് മോറോ പറഞ്ഞു. കൃഷിയും സമുദ്രോത്പന്നങ്ങളും പ്രവിശ്യയിലെ പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളാണ്. എന്നാൽ പഴയതുപോലെയല്ല കാര്യങ്ങളെന്നും പുതിയ ചിന്തയെയും നവീകരണത്തെയും പിന്തുണയ്ക്കേണ്ടതുണ്ടെന്നും ഗ്രെഗ് മോറോ വ്യക്തമാക്കി.
പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതും പുതിയ വിപണികളുടെ വികസനവും ഉൾപ്പെടെയുള്ള വലിയ തോതിലുള്ള സംരംഭങ്ങൾ നിർദ്ദേശിക്കുന്ന കമ്പനികളെ നോവസ്കോഷ സീഫുഡ് ആൻഡ് അഗ്രികൾച്ചർ സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പിന്തുണയ്ക്കും.