ഓട്ടവ : പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ജന്മനാടായ നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ഫോർട്ട് സ്മിത്ത് സന്ദർശിക്കും. നോർത്ത് വെസ്റ്റേൺ യാത്രകളുടെ ഭാഗമായാണ് കാർണി തന്റെ ജന്മനാട്ടിൽ എത്തുന്നത്.

കുടുംബത്തോടൊപ്പം എഡ്മിന്‍റൻണിലേക്ക് താമസം മാറുന്നതിന് മുമ്പ്, യെല്ലോ നൈഫിലെ ഫോർട്ട് സ്മിത്തിലാണ് കാർണി തന്റെ ബാല്യകാലം ചെലവഴിച്ചത്. ഫോർട്ട് സ്മിത്തിൽ നിന്നും മടങ്ങുന്നതിന് മുന്നേ തദ്ദേശവാസികളുമായി ഉയരുന്ന ജീവിതച്ചെലവ്, ഭക്ഷ്യ അരക്ഷിതാവസ്ഥ തുടങ്ങിയവയെക്കുറിച്ച് ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കമ്മ്യൂണിറ്റി നേതാക്കളുമായി കാട്ടുതീയുമായി ബന്ധപ്പെട്ട നിലവിലുള്ള ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.