ദുബായ്: വ്യോമയാന മേഖലയില്‍ ചൈനയുമായി സഹകരണം മെച്ചപ്പെടുത്താന്‍ യുഎഇ. ഇരു രാജ്യങ്ങളിലെയും വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്കു സഹായകരമാകുന്ന പ്രായോഗിക സഹകരണമാണ് യാഥാര്‍ഥ്യമാകുന്നത്. ഇതിനായി യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവെയ്ദിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘം ചൈന സന്ദര്‍ശിക്കും.

വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചു ഔദ്യോഗിക സംഘം ചര്‍ച്ച നടത്തും. സാങ്കേതിക രംഗത്തു വാണിജ്യ രംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന സഹകരണമാണ് ലക്ഷ്യം. വിമാന നിര്‍മാണം, സാങ്കേതിക ലൈസന്‍സ്, വിജ്ഞാന കൈമാറ്റം എന്നിവയിലാണ് ചൈനയുമായി കൈകോര്‍ക്കുന്നതെന്ന് സെയ്ഫ് മുഹമ്മദ് അല്‍ സുവെയ്ദി പറഞ്ഞു.