വൻകൂവർ : ആക്രമണകാരിയായ കരടിയുടെ ഭീഷണിയെത്തുടർന്ന് മെട്രോ വൻകൂവർ റീജനൽ പാർക്ക് വീണ്ടും അടച്ചുപൂട്ടി. ശനിയാഴ്ച രാവിലെ പലതവണ കരടിയെ കണ്ടതോടെയാണ് ബെൽകാര റീജനൽ പാർക്കിലെ വൈറ്റ് പൈൻ ബീച്ച് അടച്ചതെന്ന് റീജനൽ ഡിസ്ട്രിക്റ്റ് അധികൃതർ അറിയിച്ചു. ഇന്ന് ബീച്ച് വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർക്കിലേക്ക് ഭക്ഷണം കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.

സസാമത് തടാകത്തിന് ചുറ്റും ആക്രമണകാരിയായ കരടിയെക്കുറിച്ചുള്ള റിപ്പോർട്ടുകളെത്തുടർന്ന് മെയ് മാസത്തിൽ ഇതേ ബീച്ച് താൽക്കാലികമായി അടച്ചിരുന്നു.