ടൊറന്റോ: കാനഡയിലേക്ക് തോക്കുകളുമായി കടക്കാൻ ശ്രമിച്ച യുഎസ് പൗരന്മാരെ പിടികൂടി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ). മൂന്ന് ദിവസത്തിനിടെ സതേൺ ഒന്റാരിയോയിലെ വിവിധ അതിർത്തി ക്രോസിങ്ങുകളിൽ നിന്ന് 12 തോക്കുകൾ പിടിച്ചെടുത്തതായി സിബിഎസ്എ അറിയിച്ചു. തോക്കുകൾക്ക് പുറമേ, ഉദ്യോഗസ്ഥർ 18 മാഗസിനുകളും 254 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തതായി സിബിഎസ്എ പറഞ്ഞു.

കാനഡയിലേക്ക് പ്രവേശിക്കുമ്പോൾ, തോക്കുകൾ കൈവശം വച്ചിരിക്കുന്ന ആളുകൾ ബോർഡർ ഉദ്യോഗസ്ഥരോട് അവ കൊണ്ടുവരുന്നതിന്റെ കാരണം വ്യക്തമാക്കണം, ഇത് സിബിഎസ്എയ്ക്ക് ബോധ്യപ്പെടുകയും വേണം. കൂടാതെ ലൈസൻസും രജിസ്ട്രേഷനും നൽകേണ്ടതുണ്ടെന്നും ഏജൻസി വെബ്‌സൈറ്റ് പറയുന്നു.