ടൊറൻ്റോ : നഗരമധ്യത്തിൽ കുത്തേറ്റ് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഡണ്ടാസ് സ്ട്രീറ്റിനും യൂണിവേഴ്സിറ്റി അവന്യൂവിനും സമീപമാണ് സംഭവം. കുത്തേറ്റ 30 വയസ്സുള്ള യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കറുത്ത ഷർട്ടും കറുത്ത ഷോർട്ട്സും ധരിച്ച ചെറിയ തവിട്ടുനിറത്തിലുള്ള മുടിയുള്ള വെളുത്ത സ്ത്രീയാണ് പ്രതിയെന്ന് പൊലിസ് പറയുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ആരംഭിച്ചു.