വാഷിംഗ്ടൺ ഡി സി : പലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർക്കും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി യുഎസ്. ഉപരോധത്തിലൂടെ രണ്ടു സംഘടനകളിലെയും അംഗങ്ങൾക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള വീസ ലഭിക്കുന്നത് തടയുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

രണ്ട് പലസ്തീൻ ഗ്രൂപ്പുകളും ഇസ്രയേലുമായുള്ള സംഘർഷം അന്താരാഷ്ട്രവൽക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പറയുന്നു. കൂടാതെ രാജ്യാന്തര ക്രിമിനൽ കോടതി വഴി ഉൾപ്പെടെ, ഇരുസംഘടനകളും ഭീകരതയെ പിന്തുണയ്ക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഗാസയിലെ വെടിനിർത്തൽ ചർച്ച ആരംഭിക്കുന്നതിനും പലസ്തീൻ എൻക്ലേവിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുമായി യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വ്യാഴാഴ്ച ഇസ്രയേലിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ഉപരോധം ഏർപ്പെടുത്തിയത്.