എഡ്മിന്‍റൻ : ആൽബർട്ട-യുഎസ് അതിർത്തിയിൽ തിങ്കളാഴ്ച നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ 67 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. യുഎസിൽ നിന്നും കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ട്രക്ക് കൗട്ട്സ് ക്രോസിങിൽ പരിശോധിച്ചതായി സിബിഎസ്എ ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനത്തിൽ നിന്നും കൊക്കെയ്ൻ നിറച്ച ഡഫിൾ ബാഗ് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി മൗണ്ടീസ് പറയുന്നു.

കേസിൽ ട്രക്ക് ഡ്രൈവർ 49 വയസ്സുള്ള എഡ്മിന്‍റൻ സ്വദേശി ട്രിയു താൻ എൻഗോകിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മയക്കുമരുന്ന് കൈവശം സൂക്ഷിക്കൽ, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തി.