ലണ്ടൻ ഒൻ്റാരിയോ : കേരള ട്രക്കേഴ്സ് ഇൻ കാനഡ (KTC) ഒരുക്കുന്ന നാലാമത് ഓണാഘോഷം “പൊന്നോണം 2025” ലണ്ടൻ ഒൻ്റാരിയോയിൽ ഓഗസ്റ്റ് 9-ന് നടക്കും. ലണ്ടൻ ഒൻ്റാരിയോയിലെ സർ ഫ്രെഡറിക് ബാൻ്റിങ് സെക്കണ്ടറി സ്കൂളിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഫ്യുഷൻ ചെണ്ടമേളം, ഫ്യുഷൻ ഡാൻസ്, തിരുവാതിര, ഓണക്കളികൾ, ഓണസദ്യ എന്നിവ ഉൾപ്പടെയുള്ളവ ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി KTC അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമേ പൊതുജനങ്ങൾക്കും പങ്കെടുക്കാനാകുമെന്ന് KTC പ്രസിഡൻ്റ് അനിൽ രവീന്ദ്രൻ, സെക്രട്ടറി നിഷാദ് സോമൻ എന്നിവർ അറിയിച്ചു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് ലണ്ടൻ ഒൻ്റാരിയോയിലെ മലയാളി സ്ഥാപനങ്ങളിൽ പതിച്ചിരിക്കുന്ന പോസ്റ്ററിലെ ബാർകോഡ് വഴിയോ, 226-261-2323 എന്ന നമ്പരിൽ വിളിച്ചോ, താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. റിയൽറ്റർ സാംസൺ ആൻ്റണിയാണ് ഓണാഘോഷ പരിപാടിയുടെ മെഗാ സ്പോൺസർ.
ബുക്ക് ചെയ്യുവാനുള്ള ലിങ്ക് : https://events.kilikood.ca/event/ktc-ponnonam-2025-2/