വൻകൂവർ : വൻകൂവർ ദ്വീപിലെ കോമോക്സ് തടാകത്തിന് സമീപം മരം വീണു അമ്മയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ജൂലൈ 31-ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ കോർട്ടനെ നഗരത്തിന് സമീപമാണ് സംഭവം.

26 വയസ്സുള്ള യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കോമോക്സ് വാലി ആർസിഎംപി അറിയിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. സ്വകാര്യത മാനിച്ച് സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.