Sunday, August 17, 2025

റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ സെറ്റിൽമെൻ്റ് ഫണ്ട് 30% വർധിപ്പിച്ച് കാനഡ

ഓട്ടവ : റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പ്രോഗ്രാമുകൾ വഴി കാനഡയിലേക്ക് കുടിയേറുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഫണ്ട് 30% വർധിപ്പിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC)അറിയിച്ചു. റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP), ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (FCIP) വഴി കുടിയേറാൻ വിദേശ പൗരന്മാർക്ക് കുറഞ്ഞത് 2,544 ഡോളർ സെറ്റിൽമെൻ്റ് ഫണ്ട് ആവശ്യമാണ്. ജൂലൈ 29 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതായി ഐആർസിസി അറിയിച്ചു. ഒരംഗ കുടുംബത്തിന്, RCIP അല്ലെങ്കിൽ FCIP യോഗ്യത നേടുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഫണ്ട് ജൂലൈ 29-ന് 7,963 ഡോളറിൽ നിന്ന് 10,507 ഡോളർ ആയി വർധിച്ചു. 31.94% വർധനയാണ് സെറ്റിൽമെൻ്റ് ഫണ്ടിൽ വരുത്തിയിരിക്കുന്നത്.

കെബെക്ക് ഒഴികെയുള്ള കനേഡിയൻ പ്രവിശ്യകളിലെ ഗ്രാമീണ അല്ലെങ്കിൽ ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റികളിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള പാത്ത് വേയാണ് റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP), ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (FCIP) എന്നിവ. ഈ കമ്മ്യൂണിറ്റികളിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ തൊഴിലുടമകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ആദ്യം ആരംഭിച്ചതാണ് RCIP, FCIP എന്നിവ. റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പാത്ത് വേകളിലേക്ക് യോഗ്യത നേടുന്നതിന് ഒരു വിദേശ പൗരന് മേഖലയിലെ ഒരു നിയുക്ത തൊഴിലുടമയിൽ നിന്ന് ജോബ് ഓഫർ ലഭിക്കണം. ഈ ഓഫർ ഒരു പ്രാദേശിക സാമ്പത്തിക വികസന സംഘടന അംഗീകരിക്കുകയും വേണം. കൂടാതെ അപേക്ഷകൻ വിദ്യാഭ്യാസം, ജോലി പരിചയം, ഭാഷാ പ്രാവീണ്യം, സെറ്റിൽമെൻ്റ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നവർക്ക് PR-നായി ഫെഡറൽ സർക്കാരിന് നേരിട്ട് അപേക്ഷിക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!