Saturday, August 30, 2025

പൊണ്ണത്തടിക്കുള്ള മരുന്നുകൾ മറ്റ് രോഗങ്ങൾക്കും ഫലപ്രദം: പഠനം

മൺട്രിയോൾ : പൊണ്ണത്തടിക്കുള്ള മരുന്നുകൾ മറ്റു രോഗങ്ങൾ ചികിത്സിക്കാനും സഹായകമെന്ന് പഠനം. Ozempic, Wegovy തുടങ്ങിയ മരുന്നുകളാണ് ഹൃദയസംബന്ധമായ രോഗങ്ങൾ, പാർക്കിൻസൺസ്, ലഹരിക്ക് അടിമപ്പെടൽ എന്നിവയെ ചികിത്സിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയത്. മക്ഗിൽ യൂണിവേഴ്സിറ്റിയുടെയും ജൂയിഷ് ജനറൽ ഹോസ്പിറ്റലിന്റെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. GLP-1 വിഭാഗത്തിൽപ്പെട്ട ഈ മരുന്നുകൾ മറ്റ് രോഗങ്ങൾക്കും ഫലപ്രദമാണോ എന്നറിയാൻ നടത്തിയ വിശകലനത്തിൽ അത്ഭുതകരമായ കണ്ടെത്തലുകളാണ് ഉണ്ടായതെന്ന് ഗവേഷണ സംഘത്തിലെ അരീഷ മൊയ്സ് വ്യക്തമാക്കി.

പൊണ്ണത്തടിയുള്ള ഹൃദയ, വൃക്ക രോഗികൾക്ക് ഈ മരുന്ന് ഫലപ്രദമാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിൽ പൊണ്ണത്തടിയുമായി നേരിട്ട് ബന്ധമില്ലാത്ത അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ നാഡീരോഗങ്ങളെയും ലഹരിയോടുള്ള ആസക്തി കുറയ്ക്കാൻ പോലും ഈ മരുന്നുകൾക്ക് സാധിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. ഈ മരുന്നുകളുടെ പാർശ്വഫലങ്ങൾ വളരെ കുറവാണെന്നും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!