അബുദാബി: ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി അബുദാബിയിലും അല്‍ഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം ആരംഭിക്കുന്നു. മൊറാഫിഖ് ഏവിയേഷന്‍ സര്‍വീസസ് ആണ് സിറ്റി ചെക്ക് ഇന്‍ സേവനം നല്‍കുന്നത്. ഇന്നുമുതല്‍ എയര്‍പോര്‍ട്ടില്‍ പോകാതെ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കാം. യാത്രയുടെ 24 മുതല്‍ 4 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
അബുദാബിയില്‍ മീന ക്രൂസ് ടെര്‍മിനലിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക് ഇന്‍ സൗകര്യമുള്ളത്. മുസഫയിലെ ഷാബിയ 11, യാസ് മാളിലെ ഫെറാറി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐനിലെ കുവൈത്താത്ത് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ ചെക്ക് ഇന്‍ സൗകര്യമുണ്ട്. ബാഗേജുകള്‍ ഇവിടെ നല്‍കി ബോര്‍ഡിങ് പാസ് എടുക്കുന്നവര്‍ക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് പോകാന്‍ സാധിക്കും.

അല്‍ഐനില്‍ സെപ്റ്റംബര്‍ ഒന്ന് മുതലാണ് സിറ്റി ചെക് ഇന്‍ സൗകര്യം ആരംഭിക്കുക. നിലവില്‍ ഇത്തിഹാദ്, എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്ത്ത് എയര്‍ എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ വീടുകളില്‍ എത്തി, ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഗേജുകള്‍ സ്വീകരിക്കുന്ന ഹോം ചെക്ക് ഇന്‍, അബുദാബി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ ബാഗേജുകള്‍ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാന്‍ഡ് ആന്‍ഡ് ലീവ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് 800 6672347, www.morafiq.ae