കെബെക്ക് സിറ്റി : പ്രവിശ്യയിൽ നടക്കുന്ന മൂന്നാം ഉപതിരഞ്ഞെടുപ്പിലും വിജയം സ്വന്തമാക്കി പാർട്ടി കെബെക്ക്വസ് (പിക്യു). പിക്യു സ്ഥാനാർത്ഥിയായ മുൻ റേഡിയോ-കാനഡ പത്രപ്രവർത്തകൻ അലക്സ് ബോസ്നോ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഭരണം നിലനിർത്തിയിരുന്ന സഖ്യകക്ഷിയായ അവെനിർ കെബെക്കിന് (സിഎക്യു) ) ഇത് ഒരു വലിയ തിരിച്ചടിയായി.വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് പരാജയം സമ്മതിച്ചിരുന്നു.

അതേസമയം ദേശീയ അസംബ്ലിയിൽ സീറ്റ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കെബെക്ക് കൺസർവേറ്റീവ് പാർട്ടിക്കും ഈ വിജയം ഒരു തിരിച്ചടിയായി . പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയ്ക്ക് വേണ്ടി ഫെഡറൽ രാഷ്ട്രീയത്തിലേക്ക് മാറിയ കോളിഷൻ അവെനിർ കെബെക്ക് (സിഎക്യു) എംഎൻഎ എറിക് ലെഫെബ്വ്രെ രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.