കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു ഇരുവര്‍ക്കുമെതിരെ ലഭിച്ച പരാതി.
തലയോലപ്പറമ്പ് സ്വദേശി ഷംനാദാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. എറണാകുളം സബ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിതെന്നും ഈ ഘട്ടത്തില്‍ പോലീസ് അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോവുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

സബ് കോടതി തീര്‍പ്പാക്കുന്നതിന് മുന്‍പ് തന്നെ പോലീസ് അന്വേഷണം നടത്തുന്നത് അനാവശ്യമാണെന്നും ഇരുവരും വാദിച്ചു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി കേസിന്റെ അന്വേഷണം സ്റ്റേ ചെയ്തത്.