ടൊറൻ്റോ : 2026 ഫിഫ ലോകകപ്പിനായുള്ള വോളൻ്റിയര്‍ റിക്രൂട്ട്മെൻ്റ് ആരംഭിച്ച് ടൊറൻ്റോ സിറ്റി. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ ഏകദേശം 65,000 വോളൻ്റിയര്‍മാരെയാണ് നിയമിക്കുന്നത്. സ്റ്റേഡിയങ്ങൾ, പരിശീലന കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവിടങ്ങളിൽ വോളൻ്റിയര്‍മാരെ നിയമിക്കുമെന്ന് ഫിഫ പറയുന്നു. ഫിഫ വേൾഡ് കപ്പ് 2026 ടൂർണമെൻ്റ് 2026 ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിച്ച് 2026 ജൂലൈ 19 ന് ന്യൂയോർക്ക്/ന്യൂജേഴ്‌സിയിൽ നടക്കുന്ന ഫൈനൽ മത്സരത്തോടെ അവസാനിക്കും.

ടൊറൻ്റോയിൽ മൂവായിരത്തിൽ അധികം വോളൻ്റിയര്‍മാരെ ആവശ്യമാണ്. അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരായിരിക്കണം. മുന്‍കൂര്‍ പരിചയം ആവശ്യമില്ല. വെർച്വൽ വോളൻ്റിയര്‍ ഇൻഫർമേഷൻ സെഷനുകൾ ഓഗസ്റ്റ് 14-ന് വൈകുന്നേരം 6 മണി, ഓഗസ്റ്റ് 18-ന് വൈകുന്നേരം 6 മണി, ഓഗസ്റ്റ് 21-ന് ഉച്ചയ്ക്ക് 12 മണിക്കും നടക്കും. കൂടുതൽ വിവരങ്ങൾക്കും വോളൻ്റിയര്‍ ആകാൻ അപേക്ഷിക്കുന്നതിന് ഫിഫ ലോകകപ്പ് 2026 വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്ട്രേഷൻ ലിങ്ക് : www.toronto.ca/FIFAVolunteer
