കുവൈത്ത്: കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും സൂചനയുണ്ട്. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലെ ആശുപത്രികളില്‍ നിരവധി പേരെ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് വിഷബാധയെ തുടര്‍ന്ന് പതിനഞ്ചോളം പ്രവാസികളെ അദാന്‍, ഫര്‍വാനിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലരും മരണത്തിന് കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.