ന്യൂയോർക്ക് : അമേരിക്കയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു. കോട്ടയം തോട്ടക്കാട് പന്തപ്പാട്ട് വർഗ്ഗീസിന്റെയും എലിസബത്ത് വർഗീസിന്റെയും മകൻ ആൽവിൻ പന്തപ്പാട്ട് (27) ആണ് മരിച്ചത്. റോക്ക്ലാൻഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിൽ ആൽവിന്റെ കാർ അപകടത്തിൽപെടുകയായിരുന്നു. ന്യൂ ജേഴ്സി ഓറഞ്ച്ബർഗിലെ ക്രസ്ട്രോൺ ഇലക്ട്രോണിക്സിൽ സിസ്റ്റം മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.
ന്യൂ യോർക്ക് വെസ്ലി ഹിൽസിലെ ഹോളി ഫാമിലി സിറോ മലബാർ ചർച്ചിൽ (5 Willow Tree Rd, Wesley Hills NY 10952) നാളെ വൈകിട്ട് 5 മുതൽ 9 വരെ പൊതുദർശനം നടക്കും. ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വെസ്ലി ഹിൽസ് ഹോളി ഫാമിലി സിറോ മലബാർ ചർച്ചിൽ വച്ച് സംസ്കാര ശുശ്രൂഷ. തുടർന്ന് സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ (36 വെസ്റ്റ് നായയ്ക്ക് റോഡ്, നാനുവറ്റ് , ന്യുയോർക്ക് 10954) സംസ്കാരം നടക്കും.
സഹോദരങ്ങൾ : ജോവിൻ വർഗീസ്, മെറിൻ ജോബിൻ. സഹോദരി ഭർത്താവ് : ജോബിൻ ജോസഫ്, ഇടാട്ടിൽ, ലോങ്ങ് ഐലൻഡ്.
കൂടുതൽ വിവരങ്ങൾക്ക് : ജോബിൻ ജോസഫ്- 516 830 0590 / ജോസഫ് തൂമ്പുങ്കൽ -845 825 6902.