ടൊറൻ്റോ : ഇസ്രയേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ടൊറൻ്റോയിൽ റാലി സംഘടിപ്പിച്ച് പലസ്തീൻ അനുകൂലികൾ. ടൊറൻ്റോ ബ്ലോർ-ഡാൻഫോർത്ത് സബ്‌വേ ലൈനിലെ നിരവധി ടിടിസി സ്റ്റേഷനുകൾക്ക് സമീപമാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. പൂർണ്ണ ആയുധ ഉപരോധം ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രകടനം തുടരുമെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. ഇസ്രയേലിലേക്കുള്ള ആയുധകയറ്റുമതി നിർത്തണമെന്ന് പ്രകടനക്കാർ വിദേശകാര്യ മന്ത്രി അനിത ആനന്ദിനോട് ആവശ്യപ്പെട്ടു.

തിരക്കേറിയ സമയത്ത് നടന്ന റാലി, കാനഡയുടെ സൈനിക കയറ്റുമതിയിലേക്കും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ കാനഡയുടെ നിലപാടിലേക്കും ശ്രദ്ധ ആകർഷിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു. എന്നാൽ റാലി സമാധാനപരമായിരുന്നുവെന്നും അറസ്റ്റുകളോ ടിടിസി സർവീസിൽ തടസ്സമോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.